27 April Saturday

കൈരളി യുകെ നഴ്‌സ‌സ്‌ ഡേ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2022

ലണ്ടൻ> യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ പ്രഥമ നഴ്‌സസ്‌ ദിനാചരണം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുമെന്നും പ്രവാസികളായ ആരോഗ്യപ്രവർത്തകർക്ക്‌ ഒത്തുചേരുവാനും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുവാനും അവസരം ലഭിക്കുമെന്നും സംഘാടകർ പറഞ്ഞു.

പുതിയതായി യുകെയിൽ എത്തിച്ചേർന്നവർക്കും, ഇവിടെ പ്രവർത്തിക്കുന്നവർക്കും സഹായകമായ ചർച്ചകൾ ഒരു പ്രത്യേക പാനൽ അവതരിപ്പിക്കും. മെയ്‌ 7നു നടക്കുന്ന പരിപാടി കൈരളിയുടെ ഫേസ്ബുക്ക്‌ പേജിൽ കൂടെ പ്രക്ഷേപണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top