26 April Friday

കൈരളി ടിവി യുഎസ്എയിൽ "പോസിറ്റീവ് വൈബ്‌സ്" നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022

ഇന്ത്യാന> കൈരളി ടിവി യുഎസ്എയുടെ ഇന്ത്യാന ബ്യൂറോയിൽ നിന്ന് "പോസിറ്റീവ് വൈബ്‌സ് @ ഇന്ത്യാന " സെപ്റ്റംബർ 3 ന് കൈരളി ടി വി യിലും കൈരളി ന്യൂസ് ചാനലിലും സംപ്രേക്ഷണം തുടങ്ങുന്നു. ആദ്യത്തെ എപ്പിസോഡ് കൈരളി ടി വി യുടെ യുഎസ്‌എ വീക്കിലി ന്യൂസിൽ സെപ്റ്റംബർ 3ന് വൈകുന്നേരം 7:30(CST) തിനും സെപ്റ്റംബർ 4ലിനു 3:00(CST) മണിക്കും, കൈരളി ന്യൂസ് ചാനലിൽ സെപ്റ്റംബർ 4ലിനു വൈകുനേരം 7:00(CST) മണിക്കും ആണ് സംപ്രേക്ഷണം ചെയ്യുക.

ആദ്യ എപ്പിസോഡുകൾ അമേരിക്കൻ ഫോക്കസ് പ്രോഗ്രാമിലും പ്രേക്ഷകർക്ക് കാണാവുന്നതാണ് . കൈരളി ടി വി യൂ എസ് എ യുടെ ഭാഗമായി ഇന്ത്യാനാ സ്‌റ്റേറ്റിൽ നിന്ന് 4 വനിതകൾ അവിടുത്തെ കലാ സാംസ്‌കാരിക ജീവിത്തിന്റെ നേർരേഖ സ്പന്ദനവുമായി " പോസിറ്റീവ് വൈബ്‌സ് @ ഇന്ത്യാന" എന്ന പേരിൽ പുതിയ പ്രോഗ്രാമൂമായി തുടക്കം കുറിക്കുകയാണ്. വിഡിയോഗ്രാഫി മുതൽ പ്രോഗ്രാം കോർഡിനേഷൻ വരെ വനിതകൾ ചെയ്യുന്നു. മികച്ച പ്രൊഫെഷ്ണൽസ് ആയ ഇവർ  സമയം കണ്ടെത്തി ചാനലിന്റെ പ്രവർത്തനവും കൊണ്ടുപോകാൻ ആണ് തീരുമാണം.

വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ ഷൈന വിപിൻ, ബിന്ദു നായർ, ലക്ഷ്മി നടരാജൻ എന്നിവർ ആണ് കൈരളിടിവിയുടെ ഇന്ത്യാന ബ്യുറോ നയിക്കുന്നത് . ഒരു പക്ഷെ വനിതകൾ മാത്രം ചാനൽ പ്രോഗ്രാം നിർവഹിക്കുന്ന ആദ്യ ന്യൂസ് ബ്യൂറോ ആയി കൈരളിടിവിയുടെ ഇന്ത്യാന ബ്യൂറോ മാറുകയാണ്. കൂടുതൽ വിവരങ്ങൾക്ക് +1 914 954 9586

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top