26 April Friday

കാര്‍ഷികനിയമം പിന്‍വലിക്കണം: സമന്വയ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

ടൊറന്റോ > വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന വിവാദ കാര്‍ഷികനിയമം പിന്‍വലിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാനഡ മലയാളികളുടെ പുരോഗമന സാംസ്‌കാരികസംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിയമത്തിനെതിരെ പൊരുതുന്ന കര്‍ഷകസമൂഹത്തിന് സമന്വയ വാര്‍ഷികസമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കോവിഡ് ലോക്ക്ഡൌണ്‍ കാരണം ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാജേഷ് പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രദീപ്‌ ചേന്നംപള്ളില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അനീഷ്‌ ജോസഫ് കണക്കും അവതരിപ്പിച്ചു. സൂരജ് അത്തിപ്പറ്റ, സയോണ സംഗീത് എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് സൂരി സ്വാഗതവും അനീഷ്‌ അലക്സ് നന്ദിയും പറഞ്ഞു.

പ്രസിഡണ്ടായി ഷാജേഷ് പുരുഷോത്തമന്‍, സെക്രട്ടറിയായി പ്രദീപ്‌ ചേന്നംപള്ളില്‍ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ചുവടെ. വൈസ് പ്രസിഡണ്ടുമാര്‍: രഞ്ജിത്ത് സൂരി, സാബു മണിമലേത്ത്. ജോയിന്‍റ് സെക്രട്ടറിമാര്‍: സൂരജ് അത്തിപ്പറ്റ, അനീഷ്‌ അലക്സ്, ട്രഷറര്‍: അനീഷ്‌ ജോസഫ്. സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍: സയോണ സംഗീത്, സജു ഇവാന്‍സ്. കമ്മിറ്റി അംഗങ്ങള്‍: ഹ്യൂബര്‍ട്ട് ജെറോം, ശരത് രമണന്‍, ആശിഷ് വില്‍ഫ്രെഡ്, സുനില്‍കുമാര്‍ വാസുദേവന്‍‌, സജിലാല്‍, വസിം സെയ്‌ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top