26 April Friday

കുവൈത്തില്‍ നേരിയ ഭൂചലനം

ടിവി ഹിക്മത്ത്Updated: Sunday Apr 18, 2021
കുവൈത്ത് സിറ്റി > കുവൈത്തിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. രാവിലെ 9.45 ഓടെ കുവൈറ്റ് സിറ്റി, സാല്‍മിയ, അബുഹലീഫ, മഹബുള്ള, മംഗഫ് തുടങ്ങി പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 
 
ദക്ഷിണ ഇറാനിലെ ബുഷേറിനടുത്ത ബന്ദര്‍ എ ഗനാവേക്കടുത്ത് രാവിലെ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പ്രകമ്പനമാണ് കുവൈറ്റില്‍ ഉണ്ടായതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി മാസത്തിലും നേരിയ ഭൂചലനം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈറ്റില്‍ അനുഭവപ്പെടുന്നത്.
 
റിക്ടര്‍ സ്‌കെയിലില്‍ 5.8 രേപ്പെടുത്തിയ ഈ ബുഷേര്‍ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍ക്കടുത്തുള്ള പ്രദേശങ്ങളില്‍ എല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടിരിക്കാമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. പ്രഭവ കേന്ദ്രത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ബന്ദര്‍ എ ഗനാവേ. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top