02 May Thursday

എംസിവൈഎം - ബിഡികെ സംയുക്തമായി ജോസഫ് ക്രിസ്റ്റോ മെമ്മോറിയൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021

കുവൈറ്റ് സിറ്റി > കോവിഡ് മഹാമാരിക്കാലത്ത് അകാലത്തിൽ മരണമടഞ്ഞ കുവൈറ്റ് മലങ്കര സഭയുടെ സജീവ പ്രവർത്തകൻ ജോസഫ് ക്രിസ്റ്റോയുടെ സ്മരണാർത്ഥം കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറിന്റെ യുവജന വിഭാഗമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം.), കുവൈറ്റും, ബ്ലഡ് ഡോണേവ്സ് കേരള, കുവൈറ്റ് ചാപ്റ്ററും സംയുക്തമായി, കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യാ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75  മത് വാർഷികാഘോഷങ്ങളുടേയും  ഭാഗമായിക്കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അദാൻ ബ്ലഡ് ബാങ്കിൽ വച്ച് നവംബർ 05 വെള്ളിയാഴ്‌ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 75 ൽ പരം കെഎംആർഎം- എംസിവൈഎം പ്രവർത്തകർ രക്തദാനം നിർവ്വഹിച്ചു.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം എംസിവൈഎം ഡയറക്ടർ  റവ: ഫാദർ ജോൺ തുണ്ടിയത്ത് നിർവ്വഹിച്ചു.   എം.സി.വൈ.എം. പ്രസിഡണ്ട് അനിൽ ജോർജ്ജ് രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. എം. ആർ. എം. ജനറൽ സെക്രട്ടറി ലിബു ജോൺ, എം.സി.വൈ.എം. ആനിമേറ്റർ ആൽഫ്രഡ് ചാണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന്  എം.സി.വൈ.എം. നുള്ള പ്രശംസാ ഫലകം ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ നിന്നും  റവ: ഫാദർ ജോൺ തുണ്ടിയത്ത് ഏറ്റുവാങ്ങി. എം.സി.വൈ.എം. സെക്രട്ടറി ഫിനോ മാത്യു സ്വാഗതവും, തോമസ് ജോൺ ബിഡികെ നന്ദിയും രേഖപ്പെടുത്തി. ബിഡികെ കോ ഓർഡിനേറ്റർ ജിതിൻ ജോസ്  പരിപാടികൾ ഏകോപിപ്പിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എം. സി. വൈ. എം. പ്രവർത്തകരായ ജയിംസ്, നോബിൻ ഫിലിപ്പ്, ബിൻസു റിജോ, റിങ്കി ഏലിയാസ്, റജി അച്ചൻകുഞ്ഞ് ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, വിനോത് കുമാർ, സോഫിരാജൻ, ലിനി ജയൻ, ശ്രീകുമാർ, വേണുഗോപാൽ, മാർട്ടിൻ, കെവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top