26 April Friday

അല്‍ ഇഹ്‌സാന്‍ മീലാദ് മഹാ സമ്മേളനത്തിന് സമാപനം

ഫൈസല്‍ നാലകത്ത്Updated: Sunday Oct 31, 2021

യുകെ> പ്രവാചകന്റെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടത്തപ്പെടുന്ന അല്‍ ഇഹ്‌സാന്‍ മീലാദ് മഹാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം.

ഈസ്റ്റ് ലണ്ടണിലെ സ്റ്റാന്‍ഫോര്‍ഡി ല്‍ സംഘടിപ്പിക്കപ്പെട്ട അല്‍ ഇഹ്‌സാന്‍ മീലാദ് മഹാ സമ്മേളനം വിദ്യാര്‍ത്ഥികളുടെ മത്സര കലാ പരിപാടികള്‍, പ്രകീര്‍ത്തന കാവ്യ സദസ്സുകള്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായി. പരിപാടിയില്‍ മുഹമ്മദ് മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി.

 ഇസ്മായില്‍ നൂറാനി, അര്ഷഖ് നൂറാനി, ഖാരി അബ്ദുല്‍ അസീസ്, എഞ്ചിനീയര്‍ ശാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top