26 April Friday

പ്രവാസിക്ഷേമത്തിന്‌ ബജറ്റിൽ 130 കോടി : സർക്കാരിന്‌ ശക്തി തിയറ്റേഴ്‌സിന്റെ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


അബുദാബി>  പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി 130 കോടി രൂപ ബജറ്റിൽ നീക്കിവെക്കുകയും പ്രവാസികളുടെ ക്ഷേമപെൻഷൻ 3,500 രൂപയാക്കി ഉയർത്തുകയും ചെയ്ത സംസ്ഥാന സർക്കാരിനെ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നാല്പതാമത് വാർഷിക സമ്മേളനം അനുമോദിച്ചു.

ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കുമായി 100 കൊടിയും സമാശ്വാസപ്രവർത്തനങ്ങൾക്കായി 30 കോടി രൂപയുമാണ് സർക്കാർ നീക്കിവെച്ചത്.
കൂടാതെ,  ജൂലൈ മാസത്തിൽ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമം സംഘടിപ്പിക്കുവാനും, വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെയും മടങ്ങാൻ ഉദ്ദേശിക്കുന്നവരുടെയും പട്ടികയും ആവശ്യങ്ങളും ക്രോഡീകരിച്ച് കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും എടുത്ത സർക്കാർ തീരുമാനം ഏറെ സ്വാഗതാർഹമാണ്.

കോവിഡ് പ്രതിസന്ധി കാലത്ത് നാടിന്റെ കരുതലായി മാറിയ ഇടതുപക്ഷ സർക്കാർ പ്രവാസിമലയാളികളുടെയും കരുതലായി മാറുന്ന കാഴ്ചയാണ് ബഡ്ജറ്റിലൂടെ പ്രകടമാക്കിയിരിക്കുന്നതെന്ന് സമ്മേളനം വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top