27 April Saturday
മുൻകൂട്ടി ആസൂത്രണം ചെയ്‌താണ്‌ 
സിപിഐഎം സംസ്ഥാന കമ്മിറ്റി 
ആസ്ഥാനമടക്കം ഡസൻകണക്കിന്‌ 
ഓഫീസുകൾ ആക്രമിച്ചത്‌

ആക്രമണങ്ങൾ അക്കമിട്ട്‌ നിരത്തി മോദിക്ക് യെച്ചൂരിയുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021


ന്യൂഡൽഹി
ത്രിപുരയിലെ ബിജെപി ആക്രമണങ്ങൾ അക്കമിട്ട്‌ നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തെഴുതി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമവാഴ്‌ചയും  ജനാധിപത്യ അവകാശവും സംരക്ഷിക്കുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശം തകര്‍ക്കാനാണ് ശ്രമം.

മുൻകൂട്ടി ആസൂത്രണം ചെയ്‌താണ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമടക്കം ഡസൻകണക്കിന്‌ ഓഫീസുകൾ ആക്രമിച്ചത്‌. മാധ്യമസ്ഥാപനങ്ങളും ആക്രമിച്ചു. പൊലീസ്‌ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ആക്രമണം അവസാനിപ്പിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും  പ്രധാനമന്ത്രി ഇടപെടണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു.

ആക്രമണപരമ്പര ഇങ്ങനെ
●‘എന്റെ തൊഴിൽ എവിടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ഉദയ്‌പുർ പട്ടണത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തവരെ  ആക്രമിച്ചു. സിപിഐ എം ഉദയ്‌പുർ താലൂക്ക്‌ കമ്മിറ്റി, ഗമതി ജില്ലാ കമ്മിറ്റി ഓഫീസുകൾക്കുനേരെ കല്ലും ഇഷ്ടികയും എറിഞ്ഞു. വാഹനങ്ങൾ നശിപ്പിച്ചു
●ബിഷാൽഗഡിൽ സിപാഹിജാല ജില്ലാ കമ്മിറ്റി ഓഫീസ്‌ കൊള്ളയടിച്ചു, ബുൾഡോസർ ഇടിച്ചുകയറ്റി തകര്‍ത്തു. ജില്ലാ കമ്മിറ്റി അംഗം പാർഥ പ്രതീം മജുംദാറിന്റെ വീട്‌ ആക്രമിച്ചു
●സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നാരായൺ ദേബ്‌, മണിക്‌ ബിശ്വാസ്‌, ഗമതി ജില്ലാ കമ്മിറ്റിയംഗം ശ്രീബസ്‌ ദേബ്‌നാഥ്‌ എന്നിവരുടെ വീടുകൾക്ക്‌ തീയിട്ടു
● പശ്ചിമ ത്രിപുര ജില്ലാ കമ്മിറ്റി ഓഫീസും മേലാർമഠ്‌ താലൂക്ക്‌ കമ്മിറ്റി ഓഫീസും ആക്രമിച്ചു. കാറും ഇരുചക്രവാഹനങ്ങളും കത്തിച്ചു
● അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ കൊള്ളയടിച്ചു, കാറുകൾ കത്തിച്ചു, ദശരഥ്‌ ദേബിന്റെ പ്രതിമ തകർത്തു. ആക്രമണം സിആർപിഎഫുകാരെ പിൻവലിച്ചതിനു തൊട്ടുപിന്നാലെ
● സോണാമുരയിൽ താലൂക്ക്‌ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചു. ലോക്കൽ  സെക്രട്ടറി നാനി പോളിന്റെ വീടാക്രമിച്ചു
● ദുക്ക്‌ലി, ഗന്ദ്‌ചാര, ലൊങ്‌തൊരായ്‌, സന്ദീർബാസാർ, റഹിംപുർ താലൂക്ക്‌ കമ്മിറ്റി ഓഫീസുകൾ ആക്രമിച്ചു
● കമൽപുർ, ബൊക്‌സാർനഗർ, മേലാഗഡ്‌, കഥാലിയ, നാഥുനാഗഡ്‌, ഗാന്ധിഗ്രാം, ജോഗേന്ദ്രനഗർ, രബീന്ദ്രനഗർ, ധൻപുർ, മോഹൻഭോഗ്‌, ഹലാഹലി, ബഗാർഘട്ട്‌, ബോർഡ്‌വാലി ലോക്കൽകമ്മിറ്റി ഓഫീസുകൾ ആക്രമിച്ചു
● അനുഭാവികളുടെ വീടുകൾ വ്യാപകമായി ആക്രമിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top