26 April Friday

യുപി പൊലീസിന്റെ കുറ്റപത്രം ; കാപ്പനെതിരെ പരിഹാസ്യമായ ആരോപണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


ന്യൂഡൽഹി
"മുസ്ലിങ്ങളെ ഇരകളാക്കി ചിത്രീകരിക്കുന്ന ഉത്തരവാദിത്വമില്ലാത്ത' മാധ്യമപ്രവർത്തകനാണ്‌ സിദ്ദിഖ്‌ കാപ്പനെന്ന്‌ ആരോപിച്ച് ഉത്തർപ്രദേശ്‌ പൊലീസ്. സ്‌പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌ (എസ്‌ടിഎഫ്‌) ഏപ്രിലിൽ സമർപ്പിച്ച 5000 പേജുള്ള കുറ്റപത്രത്തിലാണ്‌ ​ഗുരതരമായ ആരോപണങ്ങള്‍ കുത്തിനിറച്ചത്.ഇപ്പോഴാണ് റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവന്നത്.

മുസ്ലിം വികാരം ഇളക്കിവിടുന്ന വാർത്ത എഴുതുന്നു. പൊലീസുകാർ മുസ്ലിങ്ങളെ ആക്രമിക്കുന്നതായും പാകിസ്ഥാനിലേക്ക്‌ പോകാൻ ആക്രോശിച്ചതായും വാർത്ത നൽകി. മാവോയിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും അനുകൂലിച്ച് വാര്‍ത്ത നല്‍കി എന്നിവയാണ് ​ഗുരുതകുറ്റകൃത്യമായി അവതരിപ്പിച്ചതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മലയാളമാധ്യമങ്ങളിൽ ‘ഹിന്ദുവിരുദ്ധ’ റിപ്പോർട്ട്‌ നൽകി ഡൽഹികലാപം ആളിക്കത്തിക്കാൻ പദ്ധതിയിട്ടു. ഹാഥ്‌രസിൽ കലാപമുണ്ടാക്കാനായിരുന്നു സിദ്ദിഖിന്റെയും കൂടെയുള്ളവരുടെയും ശ്രമമെന്നും കുറ്റപത്രത്തിൽ പറയുന്നു. മഥുര കോടതിയാണ്‌ കേസിൽ വാദംകേൾക്കുന്നത്‌. ഹാഥ്‌രസിൽ ദളിത്‌ പെൺകുട്ടി ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട്‌ ചെയ്യാൻ പോകുന്നതിനിടെ കഴിഞ്ഞവർഷം ഒക്ടോബറിലാണ്‌ സിദ്ദിഖ്‌ കാപ്പൻ അറസ്റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top