26 April Friday

സൂറത്ത്‌കൽ കൊല: 6 സംഘപരിവാറുകാർ കസ്‌റ്റഡിയിൽ

അനീഷ്‌ ബാലൻUpdated: Sunday Jul 31, 2022

മുഹമ്മദ്‌ ഫാസിൽ

മംഗളുരു > സൂറത്ത്‌കല്‍ മംഗളപേട്ടയില്‍ മുഹമ്മദ്‌ ഫാസിലിനെ(23) വെട്ടിക്കൊന്ന സംഭവത്തില്‍ ആറ്‌ സംഘപരിവാറുകാർ കസ്‌റ്റഡിയിൽ. ഇവരുടെ അറസ്‌റ്റ്‌ ഞായറാഴ്‌ച രേഖപ്പെടുത്തുമെന്നാണ്‌ വിവരം. സുള്ള്യയില്‍ യുവമോർച്ച നേതാവ്‌ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാസിലിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍  21 തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തിരുന്നു. ആളുമാറിയാണ്‌ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു.

എഡിജിപി അലോക്‌ കുമാറിനാണ്‌ അന്വേഷണ ചുമതല. പ്രവർത്തകരെ കസ്‌റ്റഡിയിലെടുക്കുന്നതിനെതിരെ സൂറത്ത്‌കൽ ബിജെപി എംഎൽഎ ഭരത്‌ഷെട്ടി രംഗത്തെത്തി. കമീഷണറുടെ ഓഫീസിനു മുന്നിൽ ധർണ ഇരിക്കുമെന്ന്‌ എംഎൽഎ ഭീഷണിമുഴക്കി.ഫാസിലിന്റെ കൊലപാതകം വ്യക്തിവൈരാഗ്യംമൂലമെന്ന് വരുത്തിതീര്‍ക്കാന്‍ സംഘപരിവാറുകാർ കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിത നീക്കമുണ്ടായി.

ഏഷ്യാനെറ്റ്‌ സുവർണ അടക്കം മാധ്യമങ്ങളും പ്രണയബന്ധത്തിലെ തർക്കമാണ്‌ കൊലപാതകത്തിലെത്തിയതെന്ന്‌ വാർത്ത നൽകി. ഇത്തരത്തിൽ വിവരമില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. ജൂലൈ 19 കാസർകോട്‌ മൊഗ്രാൽ പുത്തൂർ മുഹമ്മദ്‌ മസൂദിനെ ബജ്‌റംഗദളുകാർ വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ട് കൊലപാതകം കൂടി ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top