02 May Thursday

നായകൾക്ക്‌ തെരുവിൽ തീറ്റ നല്‍കാം ; ബോംബെ ഹൈക്കോടതി 
ഉത്തരവിന് സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022


ന്യൂഡൽഹി
തെരുവുകളിൽ നായകൾക്ക്‌ തീറ്റ കൊടുക്കുന്നവർക്കെതിരെ  നടപടി പാടില്ലെന്ന്‌  സുപ്രീംകോടതി. തെരുവുനായകളെ ദത്തെടുത്ത്‌ വീട്ടിൽ കൊണ്ടുപോയി മാത്രമേ തീറ്റ കൊടുക്കാൻ പാടുള്ളുവെന്ന ബോംബെ ഹൈക്കോടതി ഉത്തരവ്‌  സ്‌റ്റേ ചെയ്‌തു.   

തെരുവുനായകൾക്ക്‌ തീറ്റ കൊടുക്കുന്നവർ അനാവശ്യപ്രശ്‌നം ഉണ്ടാക്കരുതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. നിർദിഷ്ട സ്ഥലങ്ങളിൽ നായകൾക്ക്‌ ഭക്ഷണം കൊടുക്കാൻ നാഗ്‌പുർ മുനിസിപ്പൽ കോർപറേഷൻ സൗകര്യം ഒരുക്കണം. അത്തരം സ്ഥലങ്ങൾ കണ്ടെത്തുന്നതുവരെ ബദൽ സജ്ജീകരണങ്ങൾ ഒരുക്കണം. നായകൾ അക്രമാസക്തരാകാതിരിക്കാൻ  വേണ്ട മുൻകരുതലുകൾ അധികൃതർ സ്വീകരിക്കണം. തീറ്റ കൊടുക്കുമ്പോൾ അനാവശ്യപ്രശ്‌നം സൃഷ്ടിക്കാതിരിക്കാൻ നാട്ടുകാരും ശ്രദ്ധിക്കണമെന്നും ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ഖന്ന, ജെ കെ മഹേശ്വരി എന്നിവർ അംഗങ്ങളായ ബെഞ്ച് നിര്‍ദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top