26 April Friday

പശ്ചിമ ബംഗാളില്‍ മമതക്കെതിരെ ശ്രീജീബ് മത്സരിക്കും

ഗോപിUpdated: Friday Sep 10, 2021



കൊല്‍ക്കത്ത
പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റിലും ഇടതുമുന്നണി മത്സരിക്കും. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുരില്‍ അഭിഭാഷകനായ യുവനേതാവ് ശ്രീജീബ് ബിശ്വാസ് (31) സിപിഐ എം സ്ഥാനാര്‍ഥിയാകും. അദ്ദേഹത്തിന്റെ കന്നി മത്സരമാണ് ഇത്. നന്ദിഗ്രാമില്‍ തോറ്റ  മമതയെ നിയമസഭയില്‍ എത്തിക്കാന്‍ ഭവാനിപുരിലെ തൃണമൂല്‍ എംഎല്‍എ സൊവൻ ചത്യോപാധ്യായ രാജിവച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. സംയുക്ത മോർച്ചയ്ക്കുവേണ്ടി കോണ്‍​ഗ്രസ് സ്ഥാനാർഥിയാണ്‌ ഇവിടെ നേരത്തേ മത്സരിച്ചത്. മമതയ്ക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്‌.

സ്ഥാനാർഥികളുടെ മരണത്തെതുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച സമരേഷ് ന​ഗറില്‍ സിപിഐ എമ്മിന്റെ മുഹമ്മദ് മോദാസസാർ ഹൊസ്സനും ജാംഗിപുർ മണ്ഡലത്തില്‍ ആര്‍എസ്‌പിയുടെ ജനേ അലാം മിജജയും മത്സരിക്കും. 30നാണ് വോട്ടെടുപ്പ്. ആറ് സീറ്റുകൂടി ഒഴിഞ്ഞുകിടക്കുകയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top