26 April Friday

ഛത്തീസ്‌ഗഢ്‌ കൽക്കരി ഖനന അഴിമതി ; മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ന്യൂഡൽഹി
കൽക്കരി ഖനന അഴിമതിക്കേസിൽ ചത്തീസ്‌ഗഢിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്‌റ്റുചെയ്‌തു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷമാണ്‌ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ അറസ്‌റ്റ്‌ ചെയ്‌തത്‌.
ബാഗേൽ അധികാരമേറ്റ 2018ലാണ്‌ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥയായ ഇവരെ ഡെപ്യൂട്ടി സെക്രട്ടറിയാക്കിയത്‌. ഛത്തീസ്ഗഢിൽനിന്ന്‌ കൊണ്ടുപോകുന്ന ഓരോ ടൺ കൽക്കരിക്കും  അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതിയിലാണ്‌ അറസ്‌റ്റ്‌. ഒരു വർഷമായി സൗമ്യ ഇഡിയുടൈയും ആദായ നികുതി വകുപ്പിന്റെയും നിരീക്ഷണത്തിലായിരുന്നു. അനധികൃത ഖനനത്തിന്‌ ഇവർ ഒത്താശ ചെയ്‌തെന്നും  പരാതിയുണ്ട്‌.

രണ്ടുമാസത്തിനിടെ നിരവധി തവണ ഇവരെ ചോദ്യം ചെയ്‌തിരുന്നു. വരവിൽ കവിഞ്ഞസ്വത്ത്‌ സമ്പാദനത്തിന്‌ ആദായനികുതി വകുപ്പ്‌ എഫ്‌ഐആർ ഇട്ടിരുന്നു. പിന്നാലെ  ഇഡിയും കേസെടുത്തു. ജൂലൈയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 14 കോടിയും ആഭരണങ്ങളും ഐടി വകുപ്പ്‌ കണ്ടെത്തി. ഇതിനു പുറമേ കോടികളുടെ നികുതിവെട്ടിപ്പ്‌ നടന്നുവെന്നും കേന്ദ്രഏജൻസികൾ ആരോപിക്കുന്നുണ്ട്‌.

ഉദ്യോഗസ്ഥ മാഫിയ സംഘം ബാങ്കിങ്‌ സംവിധാനം ഒഴിവാക്കി 100 കോടിയുടെ ഇടപാട്‌ നടത്തിയെന്നും ആക്ഷേപമുണ്ട്‌.  ഒക്ടോബറിൽ ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്‌ണോയിയെയും മറ്റ് രണ്ട് പേരെയും ഇഡി  അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഏജൻസികൾ തന്റെ സർക്കാരിനെ അട്ടിമിക്കാൻ ശ്രമിക്കുകയാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കൂടിയായ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗേൽ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top