27 April Saturday

സൽമാൻ ഖുർഷിദിന്റെ പുസ്‌തകം നിരോധിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


ന്യൂഡൽഹി
മുൻ നിയമമന്ത്രി സൽമാൻ ഖുർഷിദിന്റെ പുസ്‌തകം–- ‘സൺറൈസ്‌ ഓവർ അയോധ്യ: നാഷൺഹുഡ്‌ ഇൻ അവർ ടൈംസ്‌’  വിൽപ്പനയും പ്രചാരണവും നിരോധിക്കണമെന്ന  ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്‌തകം വാങ്ങാൻ താൽപ്പര്യമില്ലാത്തവർ അത്‌ വാങ്ങി വായിക്കേണ്ടെന്ന്‌ ജസ്റ്റിസ്‌ യശ്വന്ത്‌ വർമ നിരീക്ഷിച്ചു. പുസ്‌തകം കാരണം കലാപങ്ങൾ ഉണ്ടാകുമെന്ന ഹർജിക്കാരൻ വിനീത്‌ ജിണ്ടാലിന്റെ ഹർജി കോടതി അംഗീകരിച്ചില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top