03 May Friday

ക്യാനഡ നയതന്ത്രജ്ഞർക്കെതിരായ നടപടി ആഭ്യന്തര വിഷയങ്ങളിൽ 
ഇടപെട്ടതിനാലെന്ന്‌ ജയ്‌ശങ്കർ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


ന്യൂഡൽഹി
കനേഡിയൻ ഉദ്യോഗസ്ഥർ തുടർച്ചയായി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതിനാലാണ്‌ എണ്ണത്തിൽ തുല്യതവേണമെന്ന്‌ അഭ്യർഥിച്ചതെന്ന്‌ കേന്ദ്ര വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാടിനെത്തുടർന്ന്‌ 41 ക്യാനഡ ഉദ്യോഗസ്ഥർ രാജ്യംവിട്ട പശ്ചാത്തലത്തിലാണ്‌ പ്രതികരണം. വിയന്ന ഉടമ്പടിയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ തുല്യത പരാമർശിക്കുന്നുണ്ട്‌. വൈകാതെ കൂടുതൽ കാര്യങ്ങൾ പുറത്തുവരും–-ഒരു ചടങ്ങിൽ വിദേശമന്ത്രി പറഞ്ഞു.

ഇന്ത്യ–-ക്യാനഡ ബന്ധം ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന്‌ സമ്മതിച്ച മന്ത്രി, ക്യാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷ മെച്ചപ്പെട്ടാൽ വിസ നടപടികൾ പുനരാരംഭിക്കുമെന്നും പറഞ്ഞു. വിസയാണ് ആളുകൾക്ക് വലിയ ആശങ്ക. ഇന്ത്യൻ ഉദ്യോഗസഥർക്ക്‌ ജോലിചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ്‌ നടപടികൾ നിർത്തിയത്‌. അവരുടെ സുരക്ഷ പ്രധാനമാണ്‌. നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കൽ വിയന്ന ഉടമ്പടിയുടെ മൗലിക വശമാണെന്നും ജയ്‌ശങ്കർ പറഞ്ഞു. ഉദ്യോഗസ്ഥർ ഇന്ത്യ വിട്ടതിന്‌ പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച്‌ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top