26 April Friday

ബിഹാറിലും കർഷകരെ 
സംഘപരിവാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021


ന്യൂഡൽഹി
ബിഹാറിലെ മുസഫർനഗറിൽ കാർഷികനിയമങ്ങൾക്കെതിരായി സമരത്തിലുള്ള കർഷകസംഘടനാ നേതാക്കളെയും പ്രവർത്തകരെയും സംഘപരിവാറുകാര്‍ ആക്രമിച്ചു. ഷഹീദ്‌ ഖുദിറാം ബോസ്‌ പ്രതിമയ്‌ക്ക്‌ മുന്നിൽ ധർണയിരുന്നവരെയാണ്‌ ആർഎസ്‌എസ്‌–- വിഎച്ച്‌പി സംഘം ആക്രമിച്ചത്‌. കിസാൻസഭ ജില്ലാ സെക്രട്ടറി ചന്ദേശ്വർ ചൗധുരി, എഐകെകെഎംഎസ്‌ നേതാവ്‌ കാശിനാഥ്‌ സഹാനി തുടങ്ങിയവർക്ക്‌ പരിക്കേറ്റു.

മുസഫർനഗറിൽ കർഷകർ അനിശ്‌ചിതകാല ധർണയിലാണ്‌. സം​ഘപരിവാറുകാര്‍ കൂട്ടത്തോടെ ഇരച്ചുകയറി ബാനറുകളും കൊടികളും നശിപ്പിച്ചു. മൈക്ക്‌ സെറ്റ് അടിച്ചുതകർത്തു. കൂടുതല്‍ പ്രവർത്തകർ എത്തിയപ്പോൾ അക്രമികൾ ഓടി. പൊലീസ്‌ നോക്കിനിൽക്കെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ കർഷകസംഘടനകൾ ആരംഭിച്ച റോഡ്‌ ഉപരോധം രാത്രി വൈകിയും തുടർന്നു‌.

കുറ്റവാളികളെ എത്രയുംവേഗം അറസ്‌റ്റ്‌ ചെയ്യാനും  കർഷകർക്ക്‌ സംരക്ഷണമൊരുക്കാനും നിതീഷ്‌ സർക്കാർ തയ്യാറാകണമെന്ന്‌ കിസാൻസഭ ആവശ്യപ്പെട്ടു. നേരത്തെ മധ്യപ്രദേശിലെ ഗ്വാളിയോറിലും കർഷകരെ സംഘപരിവാറുകാര്‍ ആക്രമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top