27 April Saturday

കേന്ദ്രം വ്യക്തമായ മറുപടി നൽകേണ്ടിവരും: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


ന്യൂഡൽഹി
പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ ഏതെങ്കിലും ഔദ്യോഗിക ഏജൻസി ഉപയോഗിച്ചുവോ എന്ന ചോദ്യത്തിന്‌ ഇനി കേന്ദ്രം വ്യക്തമായ മറുപടി നൽകേണ്ടിവരുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. സുപ്രീംകോടതിയിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്രം വിസമ്മതിച്ചു. ഈ ഒഴിഞ്ഞുമാറ്റം കേന്ദ്രത്തിന്‌ പങ്കുണ്ടെന്നതിന്റെ സമ്മതം കൂടിയാണ്‌.

കേന്ദ്രത്തിന്റെ ഈ നിലപാടാണ്‌ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ പൂർണമായും സ്‌തംഭിപ്പിച്ചത്‌. റിട്ട. സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ വിദഗ്‌ധ സമിതിയെ നിയോഗിച്ച തീരുമാനം സുപ്രധാനമാണ്‌. പൊതുജനങ്ങളിൽനിന്ന്‌ ഇതുമായി ബന്ധപ്പെട്ട വ്യക്തികളെ അഭിപ്രായം അവതരിപ്പിക്കാൻ സമിതി ക്ഷണിക്കണം. വിദേശ വിദഗ്‌ധരുടെയും അഭിപ്രായം സമാഹരിക്കണം. വേഗത്തിൽ അന്വേഷണം പൂർത്തീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top