26 April Friday

പത്താനിലെ ‘അശ്ലീലം’ മാറ്റി; 
ഇനി പ്രതിഷേധമില്ലെന്ന്‌ വിഎച്ച്‌പി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


അഹമ്മദാബാദ്‌
നടി ദീപിക പദുക്കോണിന്റെ ബിക്കിനിയുടെ നിറം കാവിയായതിന്റെ പേരില്‍ "പത്താൻ' സിനിമയ്‌ക്കെതിരെ കോലാഹലമുണ്ടാക്കിയ വിശ്വഹിന്ദു പരിഷത്ത്‌ പ്രതിഷേധം പിൻവലിച്ചു. ഷാറൂഖ്‌ ഖാൻ ചിത്രം ബുധനാഴ്‌ച റിലീസ്ചെയ്യാനിരിക്കെയാണ് നാടകീയനീക്കം.

സിനിമയിലെ ഗാനരം​ഗം, നിറം, വസ്‌ത്രം തുടങ്ങിയവയിൽ നാൽപ്പത്തഞ്ചോളം തിരുത്തുകൾ കേന്ദ്ര സെൻസർ ബോർഡ്‌  വരുത്തിയെന്നും ഇനി പ്രതിഷേധമില്ലെന്നും വിഎച്ച്‌പി ഗുജറാത്ത്‌ സെക്രട്ടറി അശോക്‌ റാവൽ പറഞ്ഞു.  ചിത്രം നിരോധിക്കണമെന്നായിരുന്നു വിഎച്ച്‌പിയുടെ മുന്‍നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top