26 April Friday

അയോധ്യ ഭൂമിപൂജ: ചാനലുകൾക്ക്‌ കർശന ഉപാധികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


ന്യൂഡൽഹി
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കം കുറിക്കുന്ന ഭൂമിപൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ സംപ്രേഷണം ചെയ്യാന്‍ വാർത്താചാനലുകൾക്ക്‌ കർശന ഉപാധിവച്ച് യുപി സര്‍ക്കാര്‍.

വിവാദചർച്ചകൾ സംഘടിപ്പിക്കരുത്‌. പരിപാടിയില്‍ ‘വിവാദ വ്യക്തികളെ’ പങ്കെടുപ്പിക്കരുത്‌, ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്വം ചാനലുകൾക്കാണ് എന്നിങ്ങനെയുള്ള നിര്‍ദേശമാണ് ജില്ലാഅധികൃതർ നല്‍കിയത്.

മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന ചാനലുകള്‍ക്ക് മാത്രമേ സംപ്രേഷണത്തിന്‌ അനുമതി നല്‍കുകയുള്ളുവെന്ന് ഇൻഫർമേഷൻ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ മുരളീധർസിങ്‌ പറഞ്ഞു. ആഗസ്‌ത്‌ അഞ്ചിന്‌ ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെയുള്ളവര്‍ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top