06 May Monday

അതിഥിത്തൊഴിലാളികളുടെ യാത്ര : ട്രെയിനുകൾ റെയിൽവേക്ക്‌ തീരുമാനിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


ന്യൂഡൽഹി 
അതിഥിത്തൊഴിലാളികളുടെ ദുരിതം അകറ്റുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനത്തെ തുടർന്ന്‌ കൂടുതൽ യാത്രാസൗകര്യമൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ. എത്തിച്ചേരേണ്ട സംസ്ഥാനങ്ങൾ ആവശ്യപ്പെടാതെ തന്നെ ശ്രമിക്ക്‌ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേക്ക്‌ അധികാരം നൽകി അതിഥിത്തൊഴിലാളികളുടെ യാത്ര സംബന്ധിച്ച മാനദണ്ഡം പരിഷ്‌കരിച്ചു.

ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച്‌ റെയിൽവേക്ക്‌  ട്രെയിനുകൾ അനുവദിക്കാം.  കൂട്ടപ്പലായനം രാജ്യമാകെ ചർച്ചയായതോടെയാണ്‌ മുഖം രക്ഷിക്കാൻ മാനദണ്ഡങ്ങൾപുതിക്കി ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്‌.‌  സംസ്ഥാനങ്ങൾ കൂടുതൽ ശ്രമിക്ക്‌ ട്രെയിനുകൾ ആവശ്യപ്പെടണം. ബസിന്റെ എണ്ണം കൂട്ടണം. സംസ്ഥാന അതിർത്തികളിൽ പ്രവേശനം അനുവദിക്കണം. തൊഴിലാളികൾ നടന്നുനീങ്ങുന്ന റോഡുകളിൽ ഭക്ഷണം, ശുചിമുറി, ചികിൽസ തുടങ്ങിയ സൗകര്യങ്ങളോടെ വിശ്രമകേന്ദ്രങ്ങൾ ഒരുക്കണം. സ്‌ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവരുടെ ആവശ്യങ്ങൾക്ക്‌ കൂടുതൽ ശ്രദ്ധ നൽകണം. വിലാസവും ഫോൺ നമ്പരുമടക്കം തൊഴിലാളികളുടെ പട്ടിക തയ്യാറാക്കണം.  റോഡുകളിലൂടെയും റെയിൽപാളങ്ങളിലൂടെയും തൊഴിലാളികൾ നടന്നുനീങ്ങുന്നില്ലെന്ന്‌ ജില്ലാ അധികൃതർ ഉറപ്പാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top