02 May Thursday
‘പഠിക്കുന്നത്‌ 12000 വർഷം പഴക്കമുള്ള സംസ്‌കാരം’

പുരാണകഥകള്‍ ചരിത്രമാക്കാൻ കേന്ദ്രസമിതി ; സംസ്‌കാരികചരിത്രം തിരുത്താൻ സംഘപരിവാർ അജൻഡ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


ന്യൂഡൽഹി
പുരാണകഥകള്‍ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാക്കി ചിത്രീകരിക്കാൻ കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചു. "12,000 വർഷംവരെ പുറകോട്ടുള്ള ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉറവിടവും പരിണാമവും സമഗ്രമായി പഠിക്കാനാണ്'‌ സമിതിയെന്ന്‌ കേന്ദ്രസർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കി. പുരാവസ്‌തു ഗവേഷണവകുപ്പിന്റെ ശാസ്‌ത്രീയപഠന പ്രകാരം ഇന്ത്യൻ സംസ്‌കാരത്തിന്‌ 5000 വർഷത്തിൽ കൂടുതൽ പഴക്കമില്ല.

പ്രൊഫ. മഖൻ ലാൽ (വിവേകാനന്ദ ഫൗണ്ടേഷൻ), പണ്ഡിറ്റ്‌ എം ആർ ശർമ (ലോക ബ്രാഹ്‌മിൺ ഫെഡറേഷൻ), ഡോ. ആസാദ്‌ കൗശിക്‌ എന്നിവർ അടക്കം സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയാണ്‌ സമിതി രൂപീകരിച്ചത്‌. ഇന്ത്യൻ സംസ്‌കാരത്തിന്‌ 12,000 വർഷത്തെ ചരിത്രമുണ്ടെന്നും പുരാണകഥകൾ ഇതിന്‌ തെളിവാണെന്നും അവകാശപ്പെട്ട്‌ ഏതാനും വർഷംമുമ്പ്‌ ഡൽഹിയിൽ സംഘപരിവാര്‍ അനുകൂലികള്‍ പ്രദർശനം സംഘടിപ്പിച്ചു. ഇവയെല്ലാം ശാസ്‌ത്രീയസത്യമാണെന്ന മട്ടിൽ പ്രധാനമന്ത്രി അടക്കം പൊതുവേദികളിൽ ഉന്നയിച്ചു. ഇത്‌ പിൻപറ്റിയാണ്‌ സമിതി‌. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാർ അജൻഡ നടപ്പാക്കാൻ സംസ്‌കാരികചരിത്രം ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്താനാണ്‌ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top