26 April Friday

ജ്ഞാൻവാപി റിപ്പോർട്ട്‌ ചോർച്ച : വഞ്ചിക്കപ്പെട്ടെന്ന്‌ 
പുറത്താക്കപ്പെട്ട സർവേ കമീഷണർ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ന്യൂഡൽഹി
ജ്ഞാൻവാപി പള്ളിയിലെ സർവേ വിവരങ്ങൾ മാധ്യമങ്ങൾക്ക്‌ ചോർന്നതിൽ താൻ വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട സർവേ കമീഷണർ അജയ്‌ മിശ്ര. താൻ കൊണ്ടുവന്ന ക്യാമറാമാൻ ചതിച്ചെന്നും കമീഷൻ അംഗമായ വിശാൽ സിങ്‌ അവസരം മുതലടെുത്ത്‌ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ്‌ ആരോപണം. റിപ്പോർട്ട്‌ സമർപ്പിക്കുംമുമ്പ്‌ ശിവലിംഗം പള്ളിയിലെ കുളത്തിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു.

പിന്നാലെ സംഘപരിവാർ പിന്തുണയുള്ള ഹർജിക്കാർ വാരാണസി ജില്ലാ കോടതിയിനിന്ന് ആ ഭാഗം സീൽചെയ്ത് സംരക്ഷിക്കാൻ വിധി സമ്പാദിച്ചു. സുപ്രീംകോടതി കേസ്‌ ചൊവ്വാഴ്‌ച പരിഗണിക്കുന്നതിനു തൊട്ടുമുമ്പാണ്‌ അജയ്‌ മിശ്രയെ പുറത്താക്കി പുതിയ സർവേ കമീഷണറായി വിശാലിനെ നിയമിച്ചത്‌.

മിശ്രയാണ് വീഡിയോഗ്രാഫറെ ഏർപ്പെടുത്തിയതെന്നും ഇയാളാണ് ദൃശ്യങ്ങൾ പുറത്തെത്തിച്ചതെന്നും വിശാൽ പറഞ്ഞു. അതേസമയം, അഭിഭാഷക സമരത്തെതുടർന്ന്‌ ജില്ലാ കോടതി ബുധനാഴ്ച കേസ്‌ പരിഗണിച്ചില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top