26 April Friday

രാജ്യത്ത് കോവിഡ്‌ രോഗികൾ‌ ഇരട്ടിച്ചത്‌ 12 ദിവസത്തിൽ; മുംബൈ നഗരത്തിൽ രോഗികൾ 20000 കടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ന്യൂഡൽഹി
രാജ്യത്ത് രണ്ടുദിവസത്തിനകം വർധിച്ചത്‌‌ പതിനായിരത്തോളം കോവിഡ്‌ രോഗികൾ‌. മരണം കഴിഞ്ഞ ദിവസം മൂവായിരം കടന്ന്‌ തിങ്കളാഴ്‌‌ച 3144 ആയി. 12 ദിവസം കൊണ്ട്‌ രോഗികൾ ഇരട്ടിച്ചു. മെയ്‌ ആറിനാണ്‌‌ രോഗികളുടെ എണ്ണം 50000 കടന്നത്‌. 18ന്‌ രോഗികൾ 100096 ആയി. രാജ്യത്ത്‌ ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച ദിവസമായി മെയ്‌ 17.

തിങ്കളാഴ്‌ച മുംബൈ നഗരത്തിൽ മാത്രം 1185 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു, 23 പേർ മരിച്ചു.  മുംബൈ നഗരത്തിൽ രോഗികൾ 20000 കടന്നു. ഗുജറാത്തിൽ പുതുതായി 366 പേർക്ക്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തു‌. 35 പേർ മരിച്ചു. ഡൽഹിയിൽ രോഗികൾ പതിനായിരം കടന്നു.  തമിഴ്‌നാട്ടിൽ പുതിയ രോഗികൾ 536. മൂന്നു പേർ കൂടി മരിച്ചു. മധ്യപ്രദേശിൽ മരണം 250 കടന്നു. 

മരിച്ചവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടെന്ന് ഡൽഹി സർക്കാർ തീരുമാനിച്ചു. അതേസമയം, മരിച്ചയാൾക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ കോവിഡ് മരണമായി കണക്കാക്കും.
● എസ്‌ പി ഉൾപ്പെടെ 65 പൊലീസുകാർക്ക് ജമ്മുകശ്മീരിലെ അനന്ത്നാഗിൽ കോവിഡ്
● ബിഹാർ മിലിട്ടറി പൊലീസ് 14 ബറ്റാലിയനിലെ 46 പേർക്ക് കോവിഡ്‌
●- ഡൽഹിക്കടുത്ത ഗ്രേറ്റർ നോയിഡയിലെ ഓപ്പോ മൊബൈൽ കമ്പനി ഫാക്ടറിയിൽ 6 ജീവനക്കാർക്ക്‌ രോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top