27 April Saturday

കർണാടകത്തിൽ 
പച്ചക്കറിക്ക് തീവില

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022


മംഗളൂരു
കർണാടകത്തിൽ പച്ചക്കറിവില കുതിക്കുന്നു. കനത്തമഴയിൽ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വർധന രൂക്ഷമായത്. തക്കാളി കിലോക്ക്‌ 15 രൂപയായിരുന്നത് 45 രൂപയായി. മുരിങ്ങയ്ക്ക വില 50 രൂപയിൽനിന്ന് 150 രൂപയായി ഉയർന്നു.

സാധാരണ ദസറ ഉത്സവസമയത്ത്‌ പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ചമുമ്പ് ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കി. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന്‌ മംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുന്ന പാലക്കാടുകാരൻ പി ആർ ഹരീഷ്‌ പറഞ്ഞു.പാലക്, ഉലുവ തുടങ്ങിയവയ്‌ക്കും ആപ്പിൾ, ഓറഞ്ച്‌ തുടങ്ങി പഴങ്ങൾക്കും വില കുതിച്ചുയരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top