27 April Saturday
ഫരീദാബാദിൽ 
അമൃതാനന്ദമയി 
മഠത്തിന്റെ ആശുപത്രി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ആഗസ്‌തിൽ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


ന്യൂഡൽഹി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഹരിയാനയിലെ ഫരീദാബാദിൽ തുറക്കാനൊരുങ്ങി അമൃതാനന്ദമയി മഠം. സെക്‌ടർ 88ലെ 133 ഏക്കറിൽ പതിനാല്‌ നിലയുള്ള ആശുപത്രിയാണ്‌  ഒരുങ്ങുന്നത്‌. ഒരുകോടി ചതുരശ്ര അടി വിസ്‌തീർണത്തിൽ 81 സ്പെഷ്യാലിറ്റി വിഭാഗവും 2400 കിടക്കയും ഉണ്ടാകും. എണ്ണൂറിലധികം ഡോക്ടർമാരും 10,000ത്തിലധികം ജീവനക്കാരുമുണ്ടാകും. ആദ്യഘട്ടം 500 കിടക്കയുമായി ആഗസ്‌തിൽ  പ്രവർത്തനം തുടങ്ങും.

കൊച്ചി അമൃത ആശുപത്രിയുടെ രജതജൂബിലി വർഷത്തിലാണ്‌ ഫരീദാബാദിൽ ആശുപത്രി തുറക്കുന്നതെന്ന്‌ ഡൽഹി അമൃതാനന്ദമയി മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർമാരായ ഡോ. പ്രേം നായർ, ഡോ. സഞ്ജീവ് കെ സിങ് എന്നിവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top