26 April Friday

70 ലക്ഷം കടന്ന് രോ​ഗികള്‍; മരണം 1.08 ലക്ഷത്തിലേറെ

സ്വന്തം ലേഖകൻUpdated: Sunday Oct 11, 2020

ന്യൂഡൽഹി > രാജ്യത്തെ കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു, മരണം 1.08 ലക്ഷത്തിലേറെ. 24 മണിക്കൂറില്‍ 73,272 രോ​ഗികള്‍,  926 മരണം. മഹാരാഷ്ട്ര‌– 302, കർണാടകം–- 114, തമിഴ്‌നാട്‌–- 68, ബംഗാൾ–62, യുപി–- 48, ഡൽഹി–- 39, ഛത്തീസ്‌ഗഢ്‌–- 38, പഞ്ചാബ്‌–- 32, ആന്ധ്ര–- 31, മധ്യപ്രദേശ്‌–- 27 മരണംവീതം. രണ്ടാഴ്‌ചയ്ക്കിടെ രോ​ഗികള്‍ 60 ലക്ഷത്തിൽനിന്ന്‌ 70 ലക്ഷത്തിലെത്തി‌. ഇന്ത്യക്കു മുന്നിൽ  80 ലക്ഷത്തോളം രോ​ഗികളുള്ള അമേരിക്കമാത്രം. ദിവസേനയുള്ള രോ​ഗികളും മരണവും കൂടുതല്‍ ഇന്ത്യയില്‍.

വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 79 ശതമാനവും 10 സംസ്ഥാനത്ത്‌. മഹാരാഷ്ട്രയിൽ പന്ത്രണ്ടായിരത്തിലേറെയും കർണാടകത്തിൽ പതിനൊന്നായിരത്തിലേറെയും പുതിയ രോ​ഗികള്‍. 24 മണിക്കൂറില്‍  82,753 പേർ രോഗമുക്തര്‍. ചികിത്സയില്‍ 8.83 ലക്ഷത്തിലേറെ പേര്‍. ആകെ രോഗബാധിതരുടെ 12.65 ശതമാനംമാത്രമാണ് ചികിത്സയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top