26 April Friday

സിലബസിൽനിന്ന്‌ സുപ്രധാന പാഠഭാ​ഗങ്ങള്‍ ഒഴിവാക്കരുത് : എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


ന്യൂഡൽഹി
സിബിഎസ്‌ഇ സിലബസിൽനിന്ന്‌ ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നീ പാഠഭാഗങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി രമേഷ്‌ പൊഖ്രിയാലിന്‌ എളമരം കരീം എംപി കത്തയച്ചു. അടച്ചുപൂട്ടലില്‍ അധ്യയന ദിനങ്ങൾ നഷ്‌ടപ്പെട്ടത്‌ പരിഗണിച്ച്‌‌ സുപ്രധാന ആശയങ്ങൾ നിലനിർത്തി‌ 30 ശതമാനം സിലബസ്‌ വെട്ടിച്ചുരുക്കാനാണ്‌ തീരുമാനിച്ചതെന്നാണ്‌ മന്ത്രാലയം അറിയിച്ചത്‌. എന്നാല്‍, അത്യന്താപേക്ഷിതമായ പാഠഭാഗങ്ങൾ‌ ഇതിന്റെ പേരിൽ ഒഴിവാക്കിയത്‌ ഞെട്ടിക്കുന്ന നടപടിയാണ്‌.

സിലബസ്‌ അട്ടിമറിക്കാനാണ്‌ ശ്രമം‌. ജനാധിപത്യ സമരങ്ങളോടുള്ള കടന്നാക്രമണവും ഭരണഘടനാവിരുദ്ധമായ ഹിന്ദുത്വ അജൻഡകളെ സഹായിക്കാനുള്ള നീക്കവുമാണിത്‌‌. സുപ്രധാന ആശയങ്ങൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top