26 April Friday

നൂപുർ ശർമയ്‌ക്ക്‌ കോടതിവിമർശം അസ്വസ്ഥരായി സംഘപരിവാർ കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ന്യൂഡൽഹി
പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ്‌ നൂപുർ ശർമയ്‌ക്ക്‌ എതിരായ സുപ്രീംകോടതിയുടെ രൂക്ഷവിമർശങ്ങളിൽ സംഘപരിവാർ കേന്ദ്രങ്ങൾക്ക്‌ കടുത്ത അതൃപ്‌തി. ഉദയ്‌പുരിലെ നിഷ്‌ഠുര കൊലപാതകം ഉൾപ്പെടെ രാജ്യത്ത്‌ അടുത്തിടെ നടന്ന അക്രമസംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമയാണെന്നായിരുന്നു കോടതിവിമർശം. പ്രബലരുടെ പിന്തുണയുണ്ടാകുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ അവർ ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയതെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.

തീവ്രഹിന്ദുത്വ നിലപാട്‌ ഉയർത്തിപ്പിടിക്കുന്ന സമൂഹമാധ്യമങ്ങളിലെ നിരവധി അക്കൗണ്ടും ഓൺലൈൻ വാർത്താ പോർട്ടലുകളും ജഡ്‌ജിമാരെ കുറ്റപ്പെടുത്തി രംഗത്തെത്തി. കോടതി നിരീക്ഷണങ്ങൾ ശരിയായോയെന്ന് ബിജെപി അനുകൂല ടിവി ചാനലുകൾ ചർച്ചകൾ നടത്തി. നിരീക്ഷണങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗോ മഹാസഭാ നേതാവ്‌ അജയ്‌ഗൗതം ചീഫ്‌ജസ്‌റ്റിസിന്‌ കത്തയച്ചു. ഉദയ്‌പുരിലേത്‌ താലിബാൻ മോഡൽ സംഭവം ആണെന്നും ഏതെങ്കിലും രീതിയിലുള്ള പ്രകോപനമല്ല കാരണമെന്നും ആർഎസ്‌എസ്‌ പ്രചാരണവിഭാഗം തലവൻ സുനിൽഅംബേക്കർ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top