26 April Friday

അഞ്ചാംദിവസവും 
40,000ത്തിന്‌ 
മുകളിൽ രോ​ഗികള്‍ ; ആർ വാല്യു ഉയരുന്നതില്‍ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


ന്യൂഡൽഹി
കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത്‌ തുടർച്ചയായ അഞ്ചാംദിവസവും 40,000ത്തിന്‌ മുകളിൽ. 24 മണിക്കൂറിൽ രോ​ഗികള്‍ 41,831,മരണം 541. ചികിത്സയിലുള്ളവരുടെ എണ്ണവും 4,10,952 ആയി . ആകെ കോവിഡ്‌ ബാധിതർ 3,16,55,824. ആകെ മരണം 4,24,351. പ്രതിദിന രോഗസ്ഥിരീകരണം 2.34 ശതമാനം.

പ്രതിവാര രോഗസ്ഥിരീകരണം 2.42 ശതമാനം. 47.02 കോടി വാക്‌സിൻ ഡോസുകൾ കുത്തിവച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും 49.49 കോടി ഡോസുകൾ വിതരണംചെയ്‌തു. സംസ്ഥാനങ്ങളുടെയും സ്വകാര്യആശുപത്രികളുടെയും പക്കൽ മൂന്ന്‌ കോടിയിലധികം ഡോസുകൾ ബാക്കിയുണ്ടെന്ന്‌ കേന്ദ്രം അവകാശപ്പെട്ടു. 


ആർ വാല്യു ഉയരുന്നതില്‍ ആശങ്ക
രാജ്യത്ത്‌ കോവിഡ്‌ ആർ വാല്യു ഉയരുന്നത്‌ ആശങ്കാജനകമെന്ന്‌ ഡൽഹി എയിംസ്‌ മേധാവി രൺദീപ്‌ ഗുലേറിയ. വൈറസിന്റെ പ്രത്യുൽപ്പാദനസംഖ്യയുമായി ബന്ധപ്പെട്ട സൂചകമാണ്‌ ആർ വാല്യു. രോഗവ്യാപനം എത്ര വേഗത്തിലാണെന്ന്‌ മനസ്സിലാക്കാനുള്ള സൂചകം കൂടിയാണിത്‌. ഇന്ത്യയിൽ ആർ വാല്യു 0.96ൽനിന്ന്‌ ഒന്നായി ഉയർന്നത്‌ ആശങ്കയുണർത്തുന്നു. ‘ചിക്കൻ പോക്‌സിന്റെയും മറ്റും ആർ വാല്യു എട്ടാണ്‌. ഒരാളിൽനിന്ന്‌ എട്ട്‌ പേരിലേക്കുവരെ രോഗം പടരാനാണ്‌ സാധ്യത.

കോവിഡും വളരെ വലിയ ആർ വാല്യുവിലേക്ക്‌ പോകാൻ സാധ്യതയുള്ളതാണ്‌. രണ്ടാംതരംഗത്തിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും രോഗം പടരുന്നത്‌ നാം കണ്ടതാണ്‌’–- ഡോ. രൺദീപ്‌ ഗുലേറിയ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top