26 April Friday

ക്വാർട്ടേഴ്‌സ്‌ ഒഴിയാന്‍ നിര്‍ദേശം: എയർഇന്ത്യ ജീവനക്കാർ പണിമുടക്കിന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ന്യൂഡൽഹി > ആറു മാസത്തിനകം മുംബൈ ക്വാർട്ടേഴ്സിൽനിന്ന്‌ ഒഴിയണമെന്ന്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച്‌ എയർഇന്ത്യ ഗ്രൗണ്ട്‌ സ്‌റ്റാഫും സർവീസ്‌ എൻജിനിയർമാരും പണിമുടക്കിലേക്ക്‌. ഒഴിപ്പിക്കല്‍ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ 20 മുതൽ പണിമുടക്ക്‌ ആരംഭിക്കുമെന്ന്‌ മുന്നറിയിപ്പു നല്‍കി ജീവനക്കാരുടെ യൂണിയനുകൾ ലേബർ കമീഷണർക്ക്‌ നോട്ടീസയച്ചു.

മുംബൈ സാന്താക്രൂസിലെ 186 ഏക്കറില്‍ ഏഴായിരം ജീവനക്കാരാണ്‌ താമസിക്കുന്നത്‌. എയർഇന്ത്യയെ സ്വകാര്യവൽക്കരിച്ച്‌ ആറു മാസത്തിനകം ക്വാർട്ടേഴ്‌സ്‌ ഒഴിയണമെന്നാണ്‌ ആവശ്യം. സമ്മതം അറിയിച്ച് 20നകം ഒപ്പിട്ടു നൽകാനാണ്‌ നിർദേശം. വിരമിക്കുന്നതുവരെ ക്വാർട്ടേഴ്‌സിൽ തുടരാൻ അനുവദിക്കണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം. മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ നിലവിൽ അദാനി ഗ്രൂപ്പിനാണ്‌. ഇവർക്ക്‌ ഭൂമി വിട്ടുനൽകുന്നതിനാണ്‌ ഒഴിപ്പിക്കൽ നോട്ടീസ്. തിരക്ക്‌ പിടിച്ച്‌ ക്വാർട്ടേഴ്‌സ്‌ ഒഴിയേണ്ട സാഹചര്യമില്ലെന്നാണ്‌ യൂണിയനുകളുടെ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top