02 May Thursday

നീറ്റ്‌ യുജി ഇന്ന്‌: 
കേരളത്തിൽ 
ലക്ഷംപേർ എഴുതും

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

തിരുവനന്തപുരം  
എംബിബിഎസ്‌, ബിഡിഎസ്‌, മെഡിക്കൽ അനുബന്ധ കോഴ്‌സ്‌ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ  നാഷണൽ എൻട്രൻസ്‌ കം എലിജിബിലിറ്റി ടെസ്‌റ്റ്‌ അണ്ടർ ഗ്രാജ്വേറ്റ്‌ (നീറ്റ്‌ യുജി–- 2021) ഞായറാഴ്‌ച നടക്കും. രാജ്യത്തെ 1265 കോളേജിലെ 1,58,002 മെഡിക്കൽ സീറ്റിലെ പ്രവേശനത്തിന്‌ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷയ്‌ക്ക്‌ 16 ലക്ഷത്തിലേറെപ്പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 202 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പകൽ രണ്ടുമുതൽ അഞ്ചുവരെയുള്ള പരീക്ഷയ്‌ക്ക്‌ കോവിഡ്‌ മാനദണ്ഡം കർശനമായി പാലിക്കണം.

ഡ്രസ്‌ കോഡ്‌, പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാനാകാത്ത സാമഗ്രികൾ, കൊണ്ടുപോകേണ്ടുന്ന തിരിച്ചറിയൽ രേഖകൾ എന്നിവയുടെ വിശദാംശങ്ങൾ എൻടിഎയുടെ https://neet.nta.nic.in വെബ്‌സൈറ്റിലുണ്ട്‌. കേരളത്തിൽ  ഒരു ലക്ഷത്തിലേറെപ്പേർ പരീക്ഷ എഴുതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top