26 April Friday

ഓസ്‌കറിനരികെ "നാട്ടു നാട്ടു' ; ചെല്ലോ ഷോ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023


ലൊസ് ആഞ്ചലസ്
ഗോൾഡൻ ഗ്ലോബ് പുരസ്കാരനേട്ടത്തിനു പിന്നാലെ 95–-ാമത് ഓസ്കർ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിലും ഇടം നേടി ആർആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനം. ഒറിജിനൽ സോങ് വിഭാ​ഗത്തിലാണ് നാമനിര്‍ദേശം. മികച്ച രാജ്യാന്തരചിത്രത്തിന്റെ പട്ടികയിൽ ചിത്രം ഇടംനേടിയില്ല. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ചെല്ലോ ഷോ അന്തിമപട്ടികയില്‍നിന്ന് പുറത്തായി.

ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ടു ഡോക്യുമെന്ററി ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ കാർത്തികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിൻപെറേഴ്സും ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷൗനക്‌ സെന്നിന്റെ ഓൾ ദാറ്റ്‌ ബ്രത്‌സുമാണ്‌ അന്തിമപട്ടികയിലെത്തിയത്. കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രമാണ്‌ ഓൾ ദാറ്റ്‌ ബ്രത്‌സ്‌. മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.

ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങ്ങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. ഓസ്‌കറിൽ ഇടം നേടിയതിലൂടെ ചരിത്രംകുറിക്കാനായെന്ന്‌ സംവിധായകന്‍ എസ്‌ എസ്‌ രാജമൗലി  ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top