26 April Friday

സിഎസ്‌ഐആറിന്‌ ആദ്യ വനിതാ ഡയറക്‌ടർ ജനറൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ന്യൂഡൽഹി> കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ഡയറക്ടർ ജനറലായി നല്ലതമ്പി കലൈശെൽവിയെ നിയമിച്ചു. രാജ്യത്തെ ശാസ്ത്ര വ്യവസായ ഗവേഷണത്തിലെ  ഉന്നതാധികാര സമിതിയാണ് സിഎസ്‌ഐആര്‍. രാജ്യത്തുടനീളമുള്ള 38 ഗവേഷണ സ്ഥാപനത്തിന്റെ കൺസോർഷ്യമായ ഈ സ്ഥാപനത്തെ നയിക്കുന്ന ആദ്യ വനിതയാണ്‌ തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്വദേശിയും ശാസ്‌ത്രജ്ഞയുമായ എൻ കലൈശെൽവി. രണ്ടുവർഷമാണ്‌ കാലാവധി. ഏപ്രിലിൽ വിരമിച്ച ശേഖർ മാണ്ഡെയുടെ പിൻഗാമിയായാണ്‌ കലൈശെൽവിയെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top