26 April Friday

മുംബൈ തീപിടിത്തം : ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


മുംബൈ
സെൻട്രൽ മുംബൈയിലെ  ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികൾ തയ്യാറായില്ലെന്നും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നും പരിക്കേറ്റവരുടെ ബന്ധുക്കൾ പറഞ്ഞു.  ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്നും മരണസംഖ്യകൂടാൻ കാരണമായെന്നും ആരോപണമുണ്ട്.

അതേസമയം, രണ്ട് സ്വകാര്യ ആശുപത്രിയാണ്  ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.  തീപിടിത്തത്തിന് തൊട്ടുമുമ്പ്‌ ഉ​ഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ചതാണെന്നും ചിലർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top