26 April Friday

വയോധികയെക്കൊണ്ട് കാല്‍കഴുകിച്ച് 
ബിജെപി എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


അ​ഗര്‍ത്തല
പ്രായമായ സ്ത്രീയെക്കൊണ്ട് കാല്‍കഴുകിച്ച് ത്രിപുരയിലെ ബിജെപി എംഎല്‍എ. പ്രളയബാധിത മേഖലയായ സൂര്യപുര സന്ദര്‍ശനത്തിനെത്തിയ ബദര്‍​ഘട്ട് എംഎല്‍എയായ മിമി മജുംദാറിന്റെ കാലാണ് പ്രദേശവാസിയായ സ്ത്രീ കഴുകിയത്.

സിപിഐ എം ഔദ്യോ​ഗിക ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ട കാല്‍കഴുകല്‍ ദൃശ്യം സമൂ​ഹമാധ്യമത്തില്‍ വൈറലായതോടെ വിശദീകരണവുമായി എംഎല്‍എ രം​ഗത്തെത്തി. ചെയ്തുനല്‍കിയ നല്ലപ്രവൃത്തികളിലുള്ള ആദരവും സ്നേഹവുംകൊണ്ടാണ് കാല്‍കഴുകിയതെന്ന് എംഎല്‍എ അവകാശപ്പെട്ടു.

ബദര്‍ഘട്ടിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ആയിരുന്ന മിമി 2019ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top