08 May Wednesday

സൂറത്ത്കൽ ഫാസിൽ വധം; പ്രതികളായ സംഘ്പരിവാറുകാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

മംഗളൂരു > സൂറത്ത്കൽ ഫാസിൽ വധക്കേസിൽ പ്രതികളായ സംഘ്പരിവാറുകാർ അറസ്റ്റിൽ. ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി 11.30 ന് പൊലീസ് കമ്മീഷണർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്‌.

സൂറത്ത്‌കൽ മംഗളപേട്ടെ സ്വദേശി ഫാസിൽ (23) ആണ്‌ വ്യാഴാഴ്‌ച രാത്രി വെട്ടേറ്റ്‌ മരിച്ചത്‌. സൂറത്ത്‌കല്ലിൽ കടയുടെ മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നംഗ സംഘം നിരവധി തവണ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരു എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചു.

|

കൊലപാതകത്തിന്‌ പിന്നാലെ സംഘപരിവാറുകാർ സാമൂഹ മാധ്യമങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച്‌  വ്യാപകമായി പോസ്‌റ്റുകൾ ഇട്ടിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top