27 April Saturday

സോണിയയെ എപ്പോഴും കാണേണ്ട കാര്യമില്ലെന്ന്‌ മമത

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

videograbbed image


ന്യൂഡൽഹി
കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ എപ്പോഴും കാണേണ്ട ആവശ്യമെന്തെന്ന ചോദ്യവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയ മമത മാധ്യമങ്ങളുടെ ചോദ്യത്തോടാണ് ഇങ്ങനെ പ്രതികരിച്ചത്.

കോൺഗ്രസ്‌–- തൃണമൂൽ അകല്‍ച്ച വെളിപ്പെടുത്തുന്നതാണ് പ്രതികരണം.കോൺഗ്രസ്‌ പ്രധാന കക്ഷിയായ ഗോവയിൽ അടുത്തിടെ തൃണമൂൽ പ്രവർത്തനം സജീവമാക്കി. മമത ഡൽഹിയിലെത്തിയപ്പോൾ ചില മുൻ കോൺഗ്രസ്‌ നേതാക്കൾ തൃണമൂലിൽ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി അടുത്തുതന്നെ സന്ദർശിക്കുമെന്ന്‌ മമത പറഞ്ഞു. മുൻ യുപി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന കമലാപതി ത്രിപാഠിയുടെ കൊച്ചുമകനും പേരമകനും തൃണമൂലിൽ ചേർന്നതിന്റെ ഭാഗമായാണ്‌ വാരാണസി യാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top