26 April Friday

എൽഐസി ഐപിഒ : 100 ശതമാനം ഓഹരിക്കും അപേക്ഷകര്‍

പ്രത്യേക ലേഖകൻUpdated: Thursday May 5, 2022


ന്യൂഡൽഹി
എൽഐസി പ്രാഥമിക ഓഹരിവിൽപ്പന നടപടികൾ(ഐപിഒ) രണ്ട്‌ ദിവസം പിന്നിട്ടപ്പോൾ വിൽപ്പനയ്‌ക്ക്‌ നീക്കിവച്ചതിന്റെ 100 ശതമാനം ഓഹരികൾക്കും അപേക്ഷകരായി. പോളിസി ഉടമകളുടെയും ജീവനക്കാരുടെയും ക്വോട്ടകളിൽ യഥാക്രമം മൂന്നിരട്ടിയും രണ്ടിരട്ടിയുമാണ്‌ അപേക്ഷകൾ. ചെറുകിട നിക്ഷേപകരുടെ മേഖലയിൽ 89 ശതമാനം, നോൺ ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ മേഖലയിൽ 45 ശതമാനം, ക്വാളിഫൈഡ്‌ ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 40 ശതമാനം എന്നിങ്ങനെയാണ്‌ അപേക്ഷകൾ.

പോളിസി ഉടമകൾക്ക്‌ 60 രൂപയും ജീവനക്കാർക്ക്‌ 45 രൂപയും ഓഹരിയൊന്നിന്‌ കിഴിവ്‌ നൽകുന്നു. മറ്റ്‌ വിഭാഗങ്ങളിൽ 902–-949 രൂപ നിരക്കിൽ ഓഹരികൾ ലഭ്യമാകും. 2200 രൂപയാണ്‌ വിപണിയിൽ എൽഐസിയുടെ ഓഹരിമൂല്യം. വിൽപ്പന ആകർഷകമാക്കാനെന്ന പേരിലാണ്‌ വിലയിടിച്ച്‌ നൽകുന്നത്‌. മെയ്‌ ഒമ്പതുവരെയാണ്‌ വിൽപ്പന നടപടികൾ. ശനിയാഴ്‌ചയും അപേക്ഷിക്കാം.

അപേക്ഷകളുടെ എണ്ണം വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്ന ഓഹരികളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ എല്ലാവർക്കും ഒരു ലോട്ട്‌ വീതം നൽകാനാകുമോയെന്ന്‌ നോക്കും. മിച്ചമുള്ള ലോട്ടുകൾ കൂടുതൽ അപേക്ഷിച്ചവർക്ക്‌ ആനുപാതികമായി നൽകും. എന്നാൽ, അപേക്ഷകളുടെ എണ്ണം ഓഹരികളുടെ എണ്ണത്തേക്കാൾ പലമടങ്ങാണെങ്കിൽ ഇലക്‌ട്രോണിക്‌ നറുക്കെടുപ്പ്‌ വേണ്ടിവരും. ഓഹരികൾ ലഭിച്ചിട്ടുണ്ടോയെന്ന്‌ അപേക്ഷകർക്ക്‌ 12ന്‌ ഓൺലൈനായി അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top