26 April Friday

എബിപി-സി വോട്ടര്‍ സര്‍വേ: കേരളത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

ന്യൂഡല്‍ഹി>  നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി--സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 85 സീറ്റും യുഡിഎഫിന് 53 സീറ്റുമാണ് പ്രവചനം.

തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരും. 234 അംഗ നിയമസഭയില്‍ ഡിഎംകെ മുന്നണിക്ക് 164 സീറ്റ് ലഭിച്ചേക്കും. അസമില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തും. 126 അംഗ സഭയില്‍ 77 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിച്ചേക്കും. പശ്ചിമബംഗാളില്‍ തൃണമൂലിനാകും മുന്‍തൂക്കമെന്നുമാണ് സര്‍വേ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top