02 May Thursday

ലക്ഷദ്വീപ്‌ ഉപതെരഞ്ഞെടുപ്പ്‌: ഹർജി സുപ്രീംകോടതി 27ന്‌ പരിഗണിക്കും

സ്വന്തം ലേഖകൻUpdated: Friday Jan 20, 2023

ന്യൂഡൽഹി > ലക്ഷദ്വീപ്‌ ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിനെതിരെ എംപിയായിരുന്ന മുഹമദ്‌ ഫൈസൽ സമർപ്പിച്ച റിട്ട്‌ ഹർജി സുപ്രീംകോടതി 27ന്‌ പരിഗണിക്കും.

ഹർജി അടിയന്തരമായി കേൾക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചുമുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരാമർശിച്ചു.  വധശ്രമ കേസിൽ ഫൈസലിന്‌ 10 വർഷം തടവ്‌ വിധിച്ച ലക്ഷദ്വീപ്‌ സെഷൻസ്‌ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന്‌ സിബൽ അറിയിച്ചു. ഹൈക്കോടതി അത്‌ വേഗത്തിൽ കേൾക്കേണ്ടതുണ്ട്. അതല്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തുവരും –- സിബൽ ചൂണ്ടിക്കാട്ടി.

ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ഫൈസലിന്റെ അപേക്ഷ കേരള ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ തെരഞ്ഞെടുപ്പു കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ജനുവരി 11നാണ്‌ സെഷൻസ്‌ കോടതി 10 വർഷം തടവ്‌ വിധിച്ചത്‌. 13ന്‌ ലോക്‌സഭാ സെക്രട്ടറി ജനറൽ ഫൈസലിനെ അയോഗ്യനാക്കി. 18ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയുംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top