26 April Friday

ഭീകരബന്ധം : കശ്‌മീരിൽ 6 സർക്കാർ ജീവനക്കാരെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


ശ്രീനഗർ
ജമ്മു കശ്‌മീരിൽ ഭീകരബന്ധം ആരോപിച്ച്‌ രണ്ട്‌ പൊലീസുകാരടക്കം ആറ്‌ സർക്കാർ ജീവനക്കാരെ പുറത്താക്കി. ഭരണഘടനയുടെ അനുച്ഛേദം 311(2)(സി) പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ രൂപീകരിച്ച സമിതിയാണ്‌ നടപടി സ്വീകരിച്ചത്‌. അധ്യാപകരായ അബ്‌ദുൾ ഹമീദ്‌ വാനി, ലിയാഖത്ത് അലി കക്രൂ, പൊലീസ്‌ കോൺസ്‌റ്റബിൾമാരായ ജാഫർ ഹുസൈൻ ബട്ട്‌, ഷൗകത്ത് അഹമ്മദ് ഖാൻ, റോഡ്‌–-ബിൾഡിങ്‌ വകുപ്പ്‌ ജൂനിയർ അസിസ്‌റ്റന്റ്‌ മൊഹമ്മദ്‌ റാഫി ബട്ട്‌, റേഞ്ച്‌ ഓഫീസർ താരിഖ്‌ മെഹമൂദ്‌ കോലി എന്നിവരെയാണ്‌ പുറത്താക്കിയത്‌.

അനന്ത്‌നാഗുകാരനായ അബ്‌ദുൾ ഹമീദ്‌ വാനി അള്ളാ ടൈഗർ എന്ന ഭീകരസംഘടനയുടെ ജില്ലാ കമാണ്ടറായിരുന്നെന്നും അധ്യാപകജോലി നേടിയത്‌ ശരിയായ തെരഞ്ഞെടുപ്പ്‌ നടപടിയിലൂടെയല്ലെന്നും സമിതി പറയുന്നു. ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ വ്യാപിപ്പിക്കാൻ ഇയാൾ ഇടപെട്ടെന്നുമാണ്‌ ആരോപണം. ജാഫർ ഹുസൈൻ ബട്ട്‌, മൊഹമ്മദ്‌ റാഫി ബട്ട്‌ എന്നിവർ ഹിസ്‌ബുൾ ഭീകരർക്ക്‌ വാഹനമടക്കം സഹായം നൽകിയെന്ന്‌ എൻഐഎ കേസ്‌ നിലവിലുണ്ട്‌. ലിയാഖത്ത് അലി കക്രൂ പരിശീലനം നേടിയ തീവ്രവാദിയാണെന്നും 2001ൽ അറസ്‌റ്റിലായിരുന്നെന്നും സമിതി പറഞ്ഞു. താരിഖ്‌ മെഹമൂദ്‌ കോലി പാകിസ്ഥാനിൽനിന്ന്‌ ആയുധവും മയക്കുമരുന്നും വ്യാജ കറൻസിയും കടത്തിയെന്ന കേസിൽ ആരോപണവിധേയനാണ്‌. ഷൗകത്ത് അഹമ്മദ് ഖാൻ എംഎൽസിയുടെ വീട്ടിൽനിന്ന്‌ ആയുധങ്ങൾ മോഷ്‌ടിച്ച കേസിൽ പ്രതിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top