26 April Friday

കര്‍ണാടകത്തിൽ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ദക്ഷിണ കന്നഡ യുവമോർച്ച ജില്ലാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022

കൊല്ലപ്പെട്ട ദക്ഷിണ കന്നഡ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരു

മംഗളൂരു> കര്‍ണാടകത്തിൽ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു.  ദക്ഷിണ കന്നഡ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരു (26) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്‌ച‌‌‌‌ വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം.

ബെല്ലാരിക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം. കടയുടെ ഷട്ടർ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ആക്രമണത്തിനുശേഷം ഇവർ രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടതായാണ് വിവരം. സംഭവത്തിൽ ബെല്ലാരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെ നഗരത്തിൽ പോലിസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top