26 April Friday

രാജ്യസഭയിൽ പെഗാസസ്‌ 
ഉന്നയിച്ച് ബ്രിട്ടാസ്‌ ; അപ്രതീക്ഷിത നീക്കം ഭരണപക്ഷത്തെ 
പ്രതിരോധത്തിലാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


ന്യൂഡൽഹി
പാപ്പർ–- കടബാധ്യത ചട്ട ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ രാജ്യസഭയിൽ പെഗാസസ്‌ ഫോൺ ചോർത്തൽ വിഷയം ഉയര്‍ത്തി ജോൺ ബ്രിട്ടാസ്‌. പെഗാസസ്‌ ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ ഇരുസഭയിലും കേന്ദ്രം മുഖംതിരിഞ്ഞുനിൽക്കെ അപ്രതീക്ഷിതമായി രാജ്യസഭയിൽ വിഷയം ഉന്നയിക്കപ്പെട്ടത്  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.

ചട്ടഭേദഗതി എതിര്‍ത്ത ബ്രിട്ടാസ്‌, മോഡി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും പെഗാസസ്‌ ഫോൺ ചോർത്തലിനെക്കുറിച്ചും സംസാരിച്ചു. മോഡി ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ മാത്രമല്ല, ഭരണവ്യവസ്ഥതന്നെ തകർക്കപ്പെടുന്നു. ജനാധിപത്യത്തെ താങ്ങിനിർത്തുന്ന സ്‌തംഭങ്ങളെ പെഗാസസ്‌ തകർത്തു. എല്ലാവരും നിരീക്ഷണത്തിലാണ്‌. ഭരണകക്ഷിയംഗങ്ങൾപോലും സർക്കാർ നിരീക്ഷണത്തിലാണ്‌–- ബ്രിട്ടാസ്‌ പറഞ്ഞു.

പെഗാസസിലേക്ക്‌ വിഷയം മാറിയതോടെ ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ഭരണകക്ഷിയംഗങ്ങൾ ബഹളം തുടങ്ങി. ബില്ലിനെക്കുറിച്ച്‌ സംസാരിക്കണമെന്ന് ചെയറിലുള്ള ഭുവനേശ്വർ കലിത നിർദേശിച്ചപ്പോൾ താങ്കളടക്കം നിരീക്ഷണത്തിലാണെന്ന്‌ ബ്രിട്ടാസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top