26 April Friday

ഗർഭിണിയെങ്കിൽ 
ഉദ്യോഗാർഥി ‘അയോഗ്യ’ ; വിവാദ തീരുമാനവുമായി ഇന്ത്യൻ ബാങ്ക്‌ സർക്കുലർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022


ന്യൂഡൽഹി
ഗർഭിണിയായ ഉദ്യോഗാർഥികൾക്ക്‌ നിയമനം നൽകേണ്ടെന്ന വിവാദ തീരുമാനവുമായി ഇന്ത്യൻ ബാങ്ക്‌. പരിശോധനയിൽ ഉദ്യോഗാർഥി 12 ആഴ്‌ച ഗർഭിണിയാണെങ്കിൽ ‘അയോഗ്യ’ ആണെന്നാണ്‌ ശാരീരിക ക്ഷമത സംബന്ധിച്ച മാർഗനിർദേശത്തിലെ വ്യവസ്ഥ. പ്രസവശേഷം ആറാഴ്‌ചയ്‌ക്കകം സർക്കാർ സ്ഥാപനത്തിൽ പരിശോധിച്ച്‌ ക്ഷമത തെളിയിക്കണമെന്നും ഉത്തരവിലുണ്ട്‌. ഇന്ത്യൻ ബാങ്കിൽ ലയിച്ച തമിഴ്‌നാട്‌ ഗ്രാമ ബാങ്കും ഗർഭിണിയാണെങ്കിൽ, പ്രസവാനന്തരം മൂന്നുമാസത്തിനുശേഷം നിയമനം നൽകിയാൽ മതിയെന്ന്‌ ഉത്തരവിറക്കിയിരുന്നു. എസ്‌ബിഐ മുമ്പ്‌ സമാന തീരുമാനമെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു.

ഉത്തരവ്‌ അപലപനീയമാണെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതികരിച്ചു.  ഉത്തരവിറക്കിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യയും ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top