27 April Saturday

മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചോദിക്കുന്ന ത്; ഹൈക്കമാൻഡ്‌ സംസ്‌കാരം വേണ്ട: തരൂർ

പ്രത്യേക ലേഖകൻUpdated: Sunday Oct 2, 2022

ന്യൂഡൽഹി
കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഹൈക്കമാൻഡിനെ ശക്തമായി കടന്നാക്രമിച്ച്‌ പ്രചാരണത്തിൽ സജീവമായി. എവിടെയോ തീരുമാനിച്ച്‌ കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണമെന്നും മാറ്റത്തിനുവേണ്ടിയാണ്‌ വോട്ട്‌ ചോദിക്കുന്നതെന്നും തരൂർ മാധ്യമങ്ങളോട്‌ പറഞ്ഞു.

കോൺഗ്രസിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്‌തിയുള്ളവർ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ വോട്ട്‌ ചെയ്യട്ടേയെന്നും പാർടി വ്യത്യസ്‌തമായ രീതിയിൽ പ്രവർത്തിക്കണമെന്ന്‌ ആഗ്രഹമുള്ളവർ തനിക്ക്‌ വോട്ട്‌ ചെയ്യണമെന്നും തരൂർ പിന്നീട്‌ വാർത്താ ഏജൻസിയോട്‌ പറഞ്ഞു. ട്വിറ്റർ അടക്കം സമൂഹമാധ്യമങ്ങൾ വഴിയും തരൂർ പ്രചാരണം ഊർജിതമാക്കി.

ഖാർഗെയുടെ സ്ഥാനാർഥിത്വത്തിന്റെ പേരിൽ സോണിയകുടുംബത്തെ ആക്ഷേപിക്കുന്നത്‌ ശരിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അതിനിടെ, ഖാർഗെ ഡ‍ല്‍ഹിയില്‍ എ കെ ആന്റണിയെ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top