02 May Thursday

ജ്ഞാൻവാപി :
 തുടർവാദം മുപ്പതിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


ന്യൂഡൽഹി
വാരാണസി ജ്ഞാൻവാപി മസ്‌ജിദ്‌ കേസിലെ തുടർവാദം 30ലേക്ക്‌ മാറ്റി ജില്ലാ കോടതി. വ്യാഴാഴ്‌ച, 1991ലെ ആരാധനാലയ ഉടമസ്ഥാവകാശ നിയമപ്രകാരം സർവേ ഉത്തരവും എതിർഭാഗത്തിന്റെ ഹർജിയും നിലനിൽക്കുന്നതല്ലെന്ന്‌ പള്ളിക്കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭയ്‌നാഥ്‌ യാദവ്‌ വാദിച്ചു.

ശിവലിംഗമുണ്ടെന്ന്‌ മനപ്പൂർവം എതിർഭാഗം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ പിന്തുണയുള്ള ഹർജിക്കാർക്കുവേണ്ടി ഹാജരായ വിഷ്‌ണു ജയിൻ എതിർഭാഗം തങ്ങളുടെ ഹർജിയിൽനിന്നുള്ള കാര്യങ്ങളാണ്‌ വാദത്തിനായി ഉപയോഗിക്കുന്നതെന്നും അവരാണ്‌ ഹർജി നിലനിൽക്കില്ലെന്ന്‌ പറയുന്നതെന്നും വാദിച്ചു.

കക്ഷികൾക്കും അഭിഭാഷകർക്കും മാത്രമായിരുന്നു ജില്ലാ ജഡ്‌ജി ഡോ.അജയ് കുമാർ വിശ്വേഷയുടെ കോടതിയിൽ പ്രവേശനം. അനധികൃതമായി കോടതിമുറിയിൽ കയറിയ അഭിഭാഷകനടക്കം രണ്ടുപേരെ പൊലീസ്‌ നീക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top