26 April Friday

നവ്‌ലാഖ, വിലാസം 
രണദിവെ മെമ്മോറിയൽ ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022


മുംബൈ
നവിമുംബൈയിലെ അഗ്രോളിയില്‍ സിപിഐ എം നിയന്ത്രണത്തിലുള്ള ബി ടി രണദിവെ മെമ്മോറിയൽ ലൈബ്രറിയുടെ ഒന്നാമത്തെ നിലയിൽ ഇപ്പോൾ ഒരു താമസക്കാരനുണ്ട്‌. ഭീമ കൊറേഗാവ്‌ കേസിൽ പ്രതിചേർക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകര്‍ ഗൗതം നവ്‌ലാഖ വീട്ടുതടങ്കലിൽ കഴിയുന്നത്‌ ഇവിടെയാണ്. ജീവിതപങ്കാളി സബ ഹുസൈനും ഒപ്പമുണ്ട്‌.   

70 കഴിഞ്ഞ നവ്‌ലാഖയെ നിരീക്ഷിക്കാൻ എൻഐഎയും പൊലീസും  വലിയ സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിരിക്കുന്നത്. പ്രവേശന കവാടത്തിൽ ഓഫീസർമാർ ഉൾപ്പെടെ ആറ് പൊലീസുകാരുണ്ട്. ഒന്നാം നിലയുടെ പ്രവേശനകവാടത്തിൽ  മെറ്റൽ ഡിറ്റക്ടറും ചുറ്റും സിസിടിവി കാമറകളും സ്ഥാപിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം ശനിയാഴ്‌ചയാണ്‌ നവിമുംബൈയിലെ തലോജ സെൻട്രൽ ജയിലിൽനിന്ന്‌ രോ​ഗബാധിതനായ അദ്ദേഹത്തെ ഒരു മാസത്തേയ്ക്ക് വീട്ടുതടങ്കലിലേക്ക്‌ മാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top