26 April Friday
കേരളത്തിൽ ട്രെയിൻ തടയൽ ഇല്ല

ഇന്ന്‌ 4 മണിക്കൂർ 
ട്രെയിൻ തടയൽ ; കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021


ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകസംഘടനകൾ വ്യാഴാഴ്‌ച രാജ്യവ്യാപകമായി പകൽ 12 മുതൽ നാലുവരെ ട്രെയിന്‍ തടയും. സമരം മുൻനിർത്തി റെയിൽവേ വ്യാഴാഴ്‌ചത്തെ പല ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തു‌. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന്‌ സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കേരളത്തിൽ ട്രെയിൻ തടയില്ല. പകരം സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കും.

ട്രെയിൻ തടയാനെത്തുന്ന കർഷകരെ നേരിടാൻ യുപി, ഹരിയാന, മധ്യപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങിയ ബിജെപി ഭരണസംസ്ഥാനങ്ങളിൽ ദ്രുതകർമ സേനയെ അടക്കം വിന്യസിച്ചു‌. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍ 20 കമ്പനി റെയിൽ പൊലീസിനെക്കൂടി ഇറക്കി.

റിപ്പബ്ലിക്‌ ദിനത്തിലെ കിസാൻ പരേഡിനും ഫെബ്രുവരി ആറിന്റെ റോഡ്‌ തടയലിനുംശേഷം അഖിലേന്ത്യാതലത്തിൽ കർഷകസംഘടനകൾ സംഘടിപ്പിക്കുന്ന സമരപരിപാടിയാണ്‌ റെയിൽ തടയൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top