26 April Friday

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരെ ഹർജി

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


ന്യൂഡൽഹി
എൻഫോഴ്‌മെന്റ്‌ ഡയറക്ടർ സഞ്‌ജയ്‌കുമാർ മിശ്രയ്‌ക്ക്‌ ഔദ്യോഗിക കാലാവധി നീട്ടിക്കൊടുത്ത കേന്ദ്രസർക്കാർ നടപടിക്ക്‌ എതിരെ സർക്കാരിതര സംഘടനയായ കോമൺകോസ്‌ സുപ്രീംകോടതിയിൽ.

2018 നവംബറിലാണ്‌ സഞ്‌ജയ്‌കുമാർ മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്‌. സെൻട്രൽ വിജിലൻസ് കമീഷൻ (സിവിസി)‌ നിയമപ്രകാരമുള്ള രണ്ട്‌ വർഷത്തെ ഔദ്യോഗിക കാലാവധി ഈ നവംബറിൽ അവസാനിച്ചു. എന്നാൽ, നവംബർ 13ന്‌ പുറപ്പെടുവിച്ച ഉത്തരവിലൂടെ കേന്ദ്രസർക്കാർ ഒരുവർഷത്തേക്ക്‌ കാലാവധി നീട്ടി നൽകി.

25–-ാം വകുപ്പു പ്രകാരം കേന്ദ്രസർക്കാരിൽ അഡീഷണൽ സെക്രട്ടറി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥനെയാണ്‌ ഇഡി ഡയറക്ടറായി നിയമിക്കേണ്ടത്‌. നിലവിൽ ഈ പദവി ഇല്ലാത്തതിനാൽ കാലാവധി നീട്ടിനൽകിയ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ ഹർജിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top