26 April Friday

ഈജിപ്‌തുമായി തന്ത്രപരമായ പങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


ന്യൂഡൽഹി
ഈജിപ്‌തുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്‌ ഉയർത്താൻ തീരുമാനമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യാതിഥിയായി എത്തിയ ഈജിപ്‌ത്‌ പ്രസിഡന്റ്‌ അബ്‌ദെൽ ഫത്താ അൽ സിസിയുമായുള്ള ചർച്ചയ്‌ക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ്‌ പ്രഖ്യാപനം.

ബുധനാഴ്‌ച ഇന്ത്യയിലെത്തിയ ഈജിപ്‌ത്‌ പ്രസിഡന്റിന്‌ രാഷ്ട്രപതി ഭവനിൽ സ്വീകരണമൊരുക്കി. ഹൈദരാബാദ്‌ ഹൗസിലായിരുന്നു പ്രധാനമന്ത്രിയുമായുള്ള ചർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top